Monday, December 1, 2008

30.മടക്കയാത്ര

ദ്വീപില്‍ നിന്നും തിരിച്ചു വരാന്‍ നിര്‍ത്തിയിരിക്കുന്ന
ഫെറി..ഓര്‍മ്മകള്‍ ഒരുപിടി നീറ്റലുകള്‍ സമ്മാനിച്ചത്‌
എന്നെന്നേക്കും നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്‌
ഒരു മടക്കയാത്ര..

29.സാല്‍ഹ മോട്ടല്‍

ദ്വീപില്‍ താങ്ങാന്‍ താത്പര്യംഉള്ള
സഞ്ചാരികളെ കാത്തു തയ്യാറാക്കിയ(പുനരുദ്ധരിച്ച)
സാല്‍ഹ ലബ്ന്യ മോട്ടല്‍

28.ദ്വീപിലെ തടാകം.

സഞ്ചാരികള്‍ക്കായി ദ്വീപില്‍ ഒരുക്കിയിരിക്കുന്ന
ഒരു തടാകം.നീന്തിക്കളിക്കുന്ന അരയന്നങ്ങളെയും
പണം കൊടുത്തു ഉപയോഗിക്കാവുന്ന
പെഡല്‍ബോട്ടും കാണാം..

27.തകരാത്ത വിശ്വാസം

ഈ യുദ്ധത്തിലും കേടുപാടുകള്‍ വരാത്ത മുസ്ലിംപള്ളി..

26.വെടിയുണ്ടകളുടെ സൃഷ്ടി

വെടിയുണ്ടകള്‍ സമ്മാനിച്ച ഓര്‍മ്മകള്‍..
ഈ വലിയ ദ്വാരം യന്ത്രതോക്കുകളുടെ സമ്മാനം..
വെടികൊണ്ട പാടുകള്‍ എല്ലായിടവും കാണാം.

25.വെടിയുണ്ട അരിപ്പയാക്കിയിരിക്കുന്ന ബാങ്ക്

വെടികൊണ്ട് തകര്‍ന്ന ബാങ്ക്..പുറമെയും അകത്തും
വെടിയുണ്ടകള്‍ തകര്‍ത്ത പാടുകള്‍ മാത്രം..ചരിത്രം
വിളിച്ചോതാന്‍ നിര്‍ത്തിയിരിക്കുന്ന
മറ്റൊരു യുദ്ധസ്മാരകം

24.ഫൈലക്ക ദ്വീപ് ദൂരെകാഴ്ച

ദ്വീപിലെക്കടുക്കുന്ന ഫെറിയില്‍ നിന്നുകൊണ്ട്‌
ദ്വീപിനെ ഫോട്ടോയില്‍ ഒപ്പിയിരിക്കുന്നു..

23.ദൂരെ ദൂരെ ഒരു ചരക്കു കപ്പല്‍

കപ്പല്‍ ചാലിലൂടെ പോകുന്ന ഒരു ചരക്കു കപ്പല്‍..
ഈ ഭാഗത്ത് കടലിനു വലിയ ആഴം ആണുള്ളത്.

22.ഫെറി ഐക്കാരാസ്

ഫൈലക്ക ദ്വീപിലേക്കുള്ള ഫെറികള്‍ ഞങ്ങളെയും കാത്തു കിടക്കുന്നു..

21.സാല്‍മിയയിലെ പ്രഭാതം

സാല്‍മിയയിലെ പ്രഭാതം

ഞാന്‍ കുവൈറ്റിലെ ഫൈലക്ക ദ്വീപിലേക്ക് നടത്തിയ യാത്രയില്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഈ യാത്രയുടെ വിശദവിവരങ്ങള്‍ അറിയാന്‍ എന്‍റെ ബ്ലോഗ് പോസ്റ്റ് കാണുക:

1.ഫൈലക്ക ദ്വീപിലേക്ക്
2.ഫൈലക്ക ദ്വീപില്‍

മുഴുവന്‍ ചിത്രങ്ങളും കാണേണ്ടിയവര്‍ക്ക്:

1: ഒന്നാം ഭാഗം
2: രണ്ടാം ഭാഗം

N.B.: ചിത്രങ്ങള്‍ എന്‍റെ N70&N73 മൊബൈല്‍ ഫോണില്‍ ആണ് എടുത്തത്‌.. അതുകൊണ്ട് ക്ലാരിറ്റി അല്പം കുറവാണ്..

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP