Monday, December 1, 2008

30.മടക്കയാത്ര

ദ്വീപില്‍ നിന്നും തിരിച്ചു വരാന്‍ നിര്‍ത്തിയിരിക്കുന്ന
ഫെറി..ഓര്‍മ്മകള്‍ ഒരുപിടി നീറ്റലുകള്‍ സമ്മാനിച്ചത്‌
എന്നെന്നേക്കും നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്‌
ഒരു മടക്കയാത്ര..

29.സാല്‍ഹ മോട്ടല്‍

ദ്വീപില്‍ താങ്ങാന്‍ താത്പര്യംഉള്ള
സഞ്ചാരികളെ കാത്തു തയ്യാറാക്കിയ(പുനരുദ്ധരിച്ച)
സാല്‍ഹ ലബ്ന്യ മോട്ടല്‍

28.ദ്വീപിലെ തടാകം.

സഞ്ചാരികള്‍ക്കായി ദ്വീപില്‍ ഒരുക്കിയിരിക്കുന്ന
ഒരു തടാകം.നീന്തിക്കളിക്കുന്ന അരയന്നങ്ങളെയും
പണം കൊടുത്തു ഉപയോഗിക്കാവുന്ന
പെഡല്‍ബോട്ടും കാണാം..

27.തകരാത്ത വിശ്വാസം

ഈ യുദ്ധത്തിലും കേടുപാടുകള്‍ വരാത്ത മുസ്ലിംപള്ളി..

26.വെടിയുണ്ടകളുടെ സൃഷ്ടി

വെടിയുണ്ടകള്‍ സമ്മാനിച്ച ഓര്‍മ്മകള്‍..
ഈ വലിയ ദ്വാരം യന്ത്രതോക്കുകളുടെ സമ്മാനം..
വെടികൊണ്ട പാടുകള്‍ എല്ലായിടവും കാണാം.

25.വെടിയുണ്ട അരിപ്പയാക്കിയിരിക്കുന്ന ബാങ്ക്

വെടികൊണ്ട് തകര്‍ന്ന ബാങ്ക്..പുറമെയും അകത്തും
വെടിയുണ്ടകള്‍ തകര്‍ത്ത പാടുകള്‍ മാത്രം..ചരിത്രം
വിളിച്ചോതാന്‍ നിര്‍ത്തിയിരിക്കുന്ന
മറ്റൊരു യുദ്ധസ്മാരകം

24.ഫൈലക്ക ദ്വീപ് ദൂരെകാഴ്ച

ദ്വീപിലെക്കടുക്കുന്ന ഫെറിയില്‍ നിന്നുകൊണ്ട്‌
ദ്വീപിനെ ഫോട്ടോയില്‍ ഒപ്പിയിരിക്കുന്നു..

23.ദൂരെ ദൂരെ ഒരു ചരക്കു കപ്പല്‍

കപ്പല്‍ ചാലിലൂടെ പോകുന്ന ഒരു ചരക്കു കപ്പല്‍..
ഈ ഭാഗത്ത് കടലിനു വലിയ ആഴം ആണുള്ളത്.

22.ഫെറി ഐക്കാരാസ്

ഫൈലക്ക ദ്വീപിലേക്കുള്ള ഫെറികള്‍ ഞങ്ങളെയും കാത്തു കിടക്കുന്നു..

21.സാല്‍മിയയിലെ പ്രഭാതം

സാല്‍മിയയിലെ പ്രഭാതം

ഞാന്‍ കുവൈറ്റിലെ ഫൈലക്ക ദ്വീപിലേക്ക് നടത്തിയ യാത്രയില്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഈ യാത്രയുടെ വിശദവിവരങ്ങള്‍ അറിയാന്‍ എന്‍റെ ബ്ലോഗ് പോസ്റ്റ് കാണുക:

1.ഫൈലക്ക ദ്വീപിലേക്ക്
2.ഫൈലക്ക ദ്വീപില്‍

മുഴുവന്‍ ചിത്രങ്ങളും കാണേണ്ടിയവര്‍ക്ക്:

1: ഒന്നാം ഭാഗം
2: രണ്ടാം ഭാഗം

N.B.: ചിത്രങ്ങള്‍ എന്‍റെ N70&N73 മൊബൈല്‍ ഫോണില്‍ ആണ് എടുത്തത്‌.. അതുകൊണ്ട് ക്ലാരിറ്റി അല്പം കുറവാണ്..

Friday, November 7, 2008

20.ആന

താഴൂര്‍ ക്ഷേത്രത്തിലെ ഉത്സവനാളില്‍
എഴുന്നെള്ളിപ്പിനായി നില്ക്കുന്ന ഗജരാജന്‍

19.താഴൂര്‍ ക്ഷേത്രം

താഴൂര്‍ ക്ഷേത്രം പാലത്തില്‍ നിന്നുള്ള ദൃശ്യം

18.റോക്കി

എന്‍റെ പ്രീയപ്പെട്ട റോക്കി..
ഗ്രേറ്റ് ഡേന്‍ ഇനത്തിലാ ഇവന്‍റെ ജനനം..
കാഴ്ച്ചപോലെ അത്ര പാവമല്ല ഇവന്‍..
അടുത്താല്‍ അറിയാം ഉള്ളില്‍ മറഞ്ഞിരിക്കുന്ന ക്രൂരത...
പക്ഷെ സ്നേഹിക്കാനും അറിയാം..

17.കോഴി

മുട്ട തിന്നുമ്പോള്‍ ഓര്‍ക്കാറുണ്ടോ
അതിടുന്ന ഈകൊഴികളുടെ വേദന

16.മരം

ഉങ്ങങ്ങി നില്ക്കുന്ന ഈ മരത്തിന്‍റെ
അസ്ഥികൂടത്തിനു മുമ്പുണ്ടായിരുന്ന പച്ചപ്പ്‌
ഓര്‍മ്മ കാണുമോ എന്തോ..പക്ഷെ ഇന്നും
അതിന്‍റെ സൌന്ദര്യത്തിനു മുഴുവനായി
മങ്ങലേറ്റിട്ടില്ല..

15.ചക്ക

ഇതറിയില്ല എന്നാല്‍ മലയാളി അല്ല
എന്നാ അര്‍ത്ഥം..

14.പീച്ചങ്ങ

പച്ചയ്ക്ക് കറിവെയ്ക്കാനും പിന്നീട്
ശരീരത്ത് സോപ്പ് തേക്കാനും ഇവനെ
കഴിഞ്ഞേ ഉള്ളൂ

13.ചീമപ്പുളി

പുളിയനാണെങ്കിലും ഉപ്പിലിടാനും ചുമ്മാതെ
പച്ചയ്ക്കുതിന്നാനും അടിപൊളി

12.ചെമ്പരത്തി പൂവ്

സുന്ദരന്‍ ആണെങ്കിലും ഒരുവനെ
ഭ്രാന്തനാക്കാന്‍
ഇവനെ ചെവിയില്‍ വെച്ചാല്‍ മതി

11.നിത്യ വഴുതന

മെഴുക്കു പെരട്ടിയ്ക്ക് സൂപ്പര്‍

Thursday, October 30, 2008

10.പന

ദുഷ്ടനെ പനപോലെ വളര്‍ത്തും എന്നാണല്ലോ പ്രമാണം..ഈ ആറടി തൊണ്ണൂറു കിലോയുള്ള ഞാന്‍ ദുഷ്ടനാണോ ആവോ ?

9.മണിയന്‍

എന്നും എന്‍റെ മുറ്റത്ത്‌ അരിമണികള്‍ തിന്നാന്‍ എത്തുന്ന ഈ പ്രാവിന്‍റെ പേരു മണിയന്‍ ..അവനും കാണും എന്നോടെന്തോ പറയാന്‍..ഞങ്ങള്‍ തമ്മിലുള്ള ആത്മ ബന്ധം ഞങ്ങള്‍ക്ക് മാത്രമല്ല ദൈവത്തിനും അറിയാം.അല്ലെടാ എന്‍റെ മണിയാ..

8. ഗ്രാമം

മേഘം ഉമ്മവെയ്ക്കുന്ന എന്‍റെ ഗ്രാമം

7..തളിരിലകള്‍

തളിരിലകള്‍ വീണ്ടും

Wednesday, October 29, 2008

6. തളിരിലകള്‍

പനിനീര്‍ പൂവിനുമാത്രമല്ല സൗന്ദര്യം..ആ ചെടിയുടെ തളിരികള്‍ എത്രയോ മനോഹരമാണ്.....

5.ചിലന്തി

വലകെട്ടി വിശപ്പ്‌ മാറ്റാന്‍ കാത്തിരിക്കുന്ന ചങ്ങാതി

4.വളഞ്ഞു പുളഞ്ഞു പോകുന്ന വഴി

പാവങ്ങളുടെ വിശപ്പ്‌ മാറ്റുന്ന ചക്ക ...

3.കണക്കഞ്ചേരി പാലം

ഭാര്യവീട്ടിലേക്കുള്ള യാത്രയിലെ ഒരു പാലം

2. ഇല പൊഴിയും ശിശിരം വരവായി


നിറയെ ഇലകള്‍ ഉണ്ടായിരുന്ന ഗതകാല സ്മരണ മാത്രം ബാക്കി...

1.കാക്ക ..ഒരു ബ്ലാക്ക്‌ & വൈറ്റ് പടം..














ഒറ്റയ്ക്ക് കറുത്ത വാനത്തിലേക്ക് പറക്കുന്ന കാകന്‍ ..



Blog Archive

My visitors

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP