Tuesday, January 27, 2009

44.എങ്ങോട്ട് പോകണം?

From park

ജീവിതത്തില്‍ പലപ്പോഴും ഇതേപോലെ ഏതുവഴി തെരഞ്ഞെടുക്കണം എന്നൊരു ചോദ്യത്തെ നേരിടേണ്ടി വരും. കൂടുതല്‍ ചിന്ത ആവശ്യമെങ്കില്‍ അടുത്തുകാണുന്ന ഇരിപ്പിടം പോലെയോന്നില്‍ വിശ്രമിച്ചു നന്നായി തീരുമാനിച്ചു മുന്നോട്ടുള്ള ഏത് പാത തെരഞ്ഞെടുക്കുക.. ഒരു അയര്‍ലണ്ട് പാര്‍ക്കിലെ ദൃശ്യം..

Friday, January 9, 2009

43.എന്‍റെ ധൈര്യം സമ്മതിക്കണ്ടേ....!!!

From Desktop

സ്വന്തം ഫോട്ടോ ഇങ്ങനെ ഇട്ടു കമന്റ് പറയിപ്പിക്കാന്‍ ഇതു വരെ ആരെങ്കിലും ധൈര്യം കാട്ടിയിട്ടുണ്ടോ.. ഇതു ഞാന്‍ തന്നെയാണ്.. കല്യാണത്തിന്‍റെ മൂന്നുമാസം മുമ്പ്.. ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ ഇഷ്ടപ്പെടുന്ന ഞാന്‍ അതെ ഫോര്‍മാറ്റില്‍ ടൈമര്‍ സെറ്റ് ചെയ്തു ട്രൈപോഡില്‍ വെച്ചെടുത്ത ഫോട്ടോ ആണ്..

തെറി കമന്റ് ആക്കിയാലും ഉറപ്പായാലും വെളിയില്‍ വിടും.. സെന്‍സര്‍ ചെയ്യില്ല എന്നര്‍ത്ഥം.. പ്രതികരിക്കാതെ പോകല്ലേ..

Thursday, January 8, 2009

42.ഒരു കാട്ടറബിയുടെ വീട്

എണ്ണപ്പണത്തില്‍ അറബികള്‍ കൊട്ടാരങ്ങള്‍ പണിയുന്നുണ്ടെങ്കിലും ഇതേപോലെയുള്ള വീടുകളിലും അവര്‍ താമസിക്കുന്നുണ്ട്.. കുവൈറ്റില്‍ ഞാനെടുത്ത ഒരു ഫോട്ടോ..

Sunday, January 4, 2009

41.ഒരു മുണ്ടി...............

From kumarakam
ഞങ്ങള്‍ ഇവനെ മുണ്ടി എന്നും വിളിക്കും..ചിലര്‍ കൊക്കെന്നും

Thursday, January 1, 2009

40.ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മംകൂടി.

From Desktop

നയനമനോഹരവും മനസ്സിനാനന്ദവും തരുന്ന
ഒരു കുമരകം കാഴ്ച..
കുമരകം (കോട്ടയം ജില്ലയിലെ ഒരു സഞ്ചാരകേന്ദ്രം..
ആറുമാസം മുമ്പ് ഞാന്‍ പോയപ്പോള്‍ എടുത്ത
പത്തു ഫോട്ടോകള്‍ ആണ് കൊടുത്തിരിക്കുന്നത്..)

39.വരുമോരോ പരദേശികള്‍

യാത്രക്കാര്‍ക്ക് വേണ്ടി സജ്ജമായ ഒരു കെട്ടുവള്ളം...
പഞ്ചനക്ഷത്ര സൌകര്യമുള്ള ഇത്തരം കെട്ടുവള്ളങ്ങള്‍
ആണ് വിദേശത്ത് കേരളത്തിന്‍റെ ടൂറിസംവികസനത്തിന്‌
സഹായകമാകുന്ന ഒരു ഘടകം

38.കൈയില്‍കോലും കാല്‍കീഴില്‍ കൊതുമ്പുവള്ളവും

വള്ളംകുത്തി പോകുന്ന മറ്റൊരു കുമരകം വാസി..
ഇദ്ദേഹം ഞാന്‍ താമസിച്ച കെട്ട് വള്ളത്തിന്‍റെ
കപ്പിത്താനാണ്.

37.എരിയുന്ന ബീഡിചുണ്ടില്‍.

ബീഡിയും ചുണ്ടില്‍ കടിച്ചുപിടിച്ചു വള്ളംതുഴയുന്ന
മറ്റൊരു കുമരകംവാസി...

36.ചീനവലയ്ക്കരുകില്‍..

ചീനവലയ്ക്കരുകില്‍ നില്‍ക്കുന്നവര്‍.. മറ്റൊരു കുമരകം കാഴ്ച...

35.രാവിലെ കൊതുമ്പുവള്ളത്തില്‍..

എല്ലാവരും ഇരപിടിക്കാന്‍ ഇറങ്ങി..
പിന്നെ ഞാന്‍ എന്തിനാ മാറിനില്ക്കുന്നത്.
രാവിലെ വലയും വള്ളത്തില്‍കയറ്റി
കൊതുമ്പുവള്ളത്തില്‍ യാത്രയാവുന്ന കുമരകംവാസി..

34.വെള്ളത്തില്‍കാക്ക

ഇവന്‍ നീര്‍ക്കാക്ക അല്ലെ..
പക്ഷെ കായലിലൂടെ അവന്‍റെപോക്കുകാണാന്‍ നല്ലചന്തം ഉണ്ട്. വെള്ളത്തിന്‍റെ മുകളില്‍ തലയും ബാക്കിയെല്ലാം എഞ്ചിന്‍ ഭാഗങ്ങള്‍ ജലത്തിന് അടിയിലുമായി പോകുന്ന പോക്ക് നല്ല ഭംഗിയുള്ളത് തന്നെ..

33.ഞാന്‍ തനിച്ചാണ്.

തനിച്ചിരിക്കുന്ന മറ്റൊരു വീരന്‍..
കറുത്തവന്‍ആയതുകൊണ്ടും പേരെനിക്ക്
അറിയാത്തതുകൊണ്ടും നീരില്‍ വസിക്കുന്നതുകൊണ്ടും
ഇവനും എനിക്ക് നീര്‍ക്കാക്ക തന്നെ.. ഒ
റ്റയ്ക്ക്‌ ഒരു കമ്പില്‍ ഇരിക്കുന്ന ഇവന്‍
ഇരതേടുകയാണോ അതോ ഇണ തേടുകയാണോ..??

32.മരക്കൊമ്പിലെ നീര്‍ക്കാക്ക

ഇവന്‍ നീര്‍ക്കാക്ക ആണെന്ന് തോന്നുന്നു...
നേരിട്ടു നോക്കിയാല്‍ കാണാന്‍ പ്രയാസം..
ഒപ്പം തിരിഞ്ഞുള്ള ഇരിപ്പും..
ഭാഗ്യത്തിന് കൈയിലെ കാമറയില്‍ 504 mm ലെന്‍സ്‌
ആയതിനാല്‍ അവനെ പടത്തില്‍ ഒതുക്കാന്‍ കഴിഞ്ഞു ...
കറമ്പന്‍ ആണെങ്കിലും കുറുമ്പിനു കുറവില്ല

31.ഒരു പകല്‍കൂടി വിടവാങ്ങവേ.

അങ്ങനെ ഒരു ദിവസവും കൂടി കഴിഞ്ഞു..
മനോഹരമായ സൂര്യാസ്തമയം..
എന്തെങ്കിലും അഭംഗിയുണ്ടെങ്കില്‍
ഫോട്ടോ എടുക്കാനറിയാത്ത എന്‍റെ കുറ്റംമാത്രം..

Followers

About This Blog

ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ..അല്പം വിവരണങ്ങളും

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP