Monday, July 27, 2009
Friday, July 10, 2009
66.മാനുകള്‍
ക്ഷമവളരെ കുറവായതിനാല്‍ ഒന്ന് രണ്ടുത്തവണ ഫോട്ടോയെടുക്കാന്‍ കൂടെനടന്നു പിന്നീട് തിരികെ പോന്നു. ഇത്തവണ എന്തായാലും എടുത്തിട്ടേ വരൂ എന്നുകരുതി എടുത്തു.... ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കിലെ മാനുകള്‍.
Posted by ദീപക് രാജ്|Deepak Raj at 12:43 AM 18 comments
Labels: ചിത്രങ്ങള്‍
Saturday, June 27, 2009
65.ഈച്ചയുടെ മാക്രോ
മാക്രോ ലെന്‍സ് വാങ്ങിയിട്ട് കുറെനാളായി. ഇവിടെ എടുക്കാന്‍ പറ്റിയ ഒന്നും കിട്ടിയില്ല. ചെറിയ ഒന്നും ഇവിടെ അധികം കാണാറില്ല. യാദൃശ്ചികമായി ഒരു ഈച്ചയെ കിട്ടിയപ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആദ്യമായി കിട്ടിയ ഇരയായതിനാല്‍ അടിച്ചു മയക്കി ഫോട്ടോ എടുത്തു. ഇടയ്ക്കെപ്പോഴോ ബോധം വന്നപ്പോള്‍ ആള് സ്ഥലം വിട്ടു. കിട്ടിയത് ഇവിടെ പോസ്റ്റുന്നു.
Posted by ദീപക് രാജ്|Deepak Raj at 11:20 AM 30 comments
Labels: ചിത്രങ്ങള്‍
Monday, June 22, 2009
64.ഒരു തുറമുഖ നഗരം
അയര്‍ലണ്ടിലെ ഡണ്‍ലേരി(Dun loughrie) തുറമുഖ നഗരമാണിത്. എല്ലാദിവസവും രണ്ടു തവണ യൂ.ക്കെ.(UK) യിലേക്ക് ഇവിടുന്നു ഫെറിയുണ്ട്. വിസയുള്ളവര്‍ക്ക് തങ്ങളോടൊപ്പം വാഹനവും അങ്ങോട്ട് കൊണ്ടുപോകാം. കരയില്‍ നിന്നുള്ള ഒരു ദൃശ്യം
ഇവിടെ സ്വകാര്യയാട്ടുകള്‍ (Private yacht) നങ്കൂരം ഇടാനുള്ള സൗകര്യമാണ് ഇവിടെ
രണ്ടുവശത്തുനിന്നും കടല്പാലം പോലെയുണ്ടാക്കിയിരിക്കുന്ന പീയറുകള്‍ ഉണ്ട്. അവിടെക്കുള്ള വഴിയുടെ വശത്തുള്ള മനോഹരമായ കാഴ്ച
പീയറിലേക്ക് പോകുന്ന നടപ്പാത
മറുകരയില്‍ ബ്ലാക്ക് റോക്ക് എന്ന മറ്റൊരു നഗരദൃശ്യം.
പീയറുകളുടെ ഇടയിലൂടെയുള്ള ഫെറിച്ചാല്‍ ഇവിടെ കാണാം..
ചാലിലൂടെ പോകുന്ന ഫെറി
Posted by ദീപക് രാജ്|Deepak Raj at 3:06 PM 25 comments
Labels: ചിത്രങ്ങള്‍
Monday, June 15, 2009
Wednesday, June 3, 2009
62.കൊക്കെത്ര കുളം കണ്ടതാ..
ഇല്ലെടാ വിടില്ല നിന്നെ ഞാന്‍
വീഴാതെ പിടിക്കണം
ങാ കിട്ടിപ്പോയി. ചെറുതായാലെന്താ തല്ക്കാലത്തെക്കായല്ലോ ...
Posted by ദീപക് രാജ്|Deepak Raj at 7:23 PM 17 comments
Labels: ചിത്രങ്ങള്‍
Saturday, May 23, 2009
61.രാജ രാജവര്‍മ്മന്റെ മരക്കുറ്റി സിംഹാസനം
രാജ രാജവര്‍മ്മന്റെ മരക്കുറ്റി സിംഹാസനം. അടുത്ത് തന്നെ മന്ത്രി പുംഗവന്‍ ഉപയോഗിക്കുന്ന ചെറു പീഠവും കാണാം.
Posted by ദീപക് രാജ്|Deepak Raj at 10:25 AM 4 comments
Wednesday, May 6, 2009
60.ക്രാഷ് ലാന്റിംഗ്
ലാന്റിങ്ങിനുള്ള "റണ്‍വേ" നോക്കി കണ്ടുപിടിക്കുന്നു.
ഒരു വട്ടം ചുറ്റല്‍
സീറ്റ് ബെല്‍റ്റ് ഒക്കെ മുറുക്കി ഇനി ഇറങ്ങിയാല്‍ മതി.
ആഹ അങ്ങനെ ലാന്റിംഗ് ആകാറായി
ഓഹ്.. ക്രാഷ് ലാന്റിംഗ് ആണല്ലോ ദൈവമേ.
Posted by ദീപക് രാജ്|Deepak Raj at 9:14 AM 14 comments
Sunday, May 3, 2009
59.ഇരുദളം മാത്രം വിടര്‍ന്നോരീ കുസുമത്തെ...
ഇരുദളം വിടര്‍ന്നോരീ കുസുമത്തെ എന്റെ ക്യാമറയില്‍ ഒതുക്കിയപ്പോള്‍ .. വലിയ പടമാ ഒന്ന് ക്ലിക്കി വലുതാക്കിയാലും കുഴപ്പമില്ല
Posted by ദീപക് രാജ്|Deepak Raj at 12:46 PM 10 comments
Wednesday, April 29, 2009
58.ഒരു മരം പലതരം
ഒരേ മരത്തെ പലതവണ ഫോട്ടോഎടുത്തപ്പോള്‍
Posted by ദീപക് രാജ്|Deepak Raj at 1:05 PM 12 comments
Monday, April 20, 2009
Thursday, April 16, 2009
56.മനോഹരമായ പുല്‍ത്തറയും പെയ്പ്പല്‍ ക്രോസ്സും
യൂറോപ്പിലെ ഏറ്റവും വലിയ ചുറ്റുമതിലുള്ള പാര്‍ക്കാണ് ഫീനിക്സ് പാര്‍ക്ക്. ഏകദേശം ആയിരത്തി എഴുനൂറു ഏക്കറാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇവിടെ മാര്‍പ്പാപ്പ ഇല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നിര്‍മ്മിച്ചതാണ് പെയ്പ്പല്‍ ക്രോസ് എന്നപേരില്‍ പ്രശസ്തമായ ഈ കുരിശ്. ഇതിന്റെ ഉയരം മനസ്സിലാക്കണമെങ്കില്‍ കുരിശിനു താഴെ നില്‍ക്കുന്ന മനുഷ്യരുമായി ഒന്ന് താരതമ്യം ചെയ്യുക.
Posted by ദീപക് രാജ്|Deepak Raj at 10:07 AM 10 comments
Wednesday, April 15, 2009
Sunday, April 12, 2009
Saturday, April 4, 2009
53.പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
"പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍
ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണപിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍ പിരിയാതെ അലഞ്ഞു..."
(പാട്ട് ഞാന്‍ എഴുതിയതല്ല. എവിടെയോ കേട്ട് മറന്നതാണ്. പക്ഷെ ഈ ഫോട്ടോ കാണുമ്പോള്‍ ഓര്‍മ്മ വരുന്നു.)
Posted by ദീപക് രാജ്|Deepak Raj at 11:32 PM 12 comments