65.ഈച്ചയുടെ മാക്രോ
മാക്രോ ലെന്‍സ് വാങ്ങിയിട്ട് കുറെനാളായി. ഇവിടെ എടുക്കാന്‍ പറ്റിയ ഒന്നും കിട്ടിയില്ല. ചെറിയ ഒന്നും ഇവിടെ അധികം കാണാറില്ല. യാദൃശ്ചികമായി ഒരു ഈച്ചയെ കിട്ടിയപ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആദ്യമായി കിട്ടിയ ഇരയായതിനാല്‍ അടിച്ചു മയക്കി ഫോട്ടോ എടുത്തു. ഇടയ്ക്കെപ്പോഴോ ബോധം വന്നപ്പോള്‍ ആള് സ്ഥലം വിട്ടു. കിട്ടിയത് ഇവിടെ പോസ്റ്റുന്നു.
30 comments:
ഇടയ്ക്കിത് ഓര്‍ക്കാന്‍ കാരണം അടുത്ത സുഹൃത്തായ ജുനൈത്തുമായി ഇതിനെപറ്റി സംസാരിച്ചിരുന്നു. അതിന്റെ പ്രത്യേക നന്ദി ജുനൈത്തിനു കൊടുക്കുന്നു.
A nice try
എന്റമ്മോ ഇത് ഈച്ചയാണോ?
എവിടത്തുകാരനാ, എന്താണാഹാരം?
എണ്റ്റ്മ്മോ....#$@&^*%!@#$%
ഇതു നമ്മടെ ആ പീക്കിരി ഈച്ചയാ...... !!!!!!
വല്ല അന്യഗ്രഹ ജീവിയുമാണോ എന്നു സാംശയിച്ചു പോവും.
നന്നായീീീീീി
Thanx macha..
ദീപക്കേ;
ഡി.ഓ.എഫ് കുറച്ചു കൂടി ശരിയാവാനുണ്ടെന്നാണെനിക്കു തോന്നുന്നത്..
മാക്രൊയുടെ വിലയെന്തായി.
ഡീറ്റേയിത്സ് പറയ്..
പെട്ടന്നാട്ടെ..
അമ്മേ, ഇത് വച്ച് ഒരു ആനയുടെ ഫോട്ടോ എടുത്താല്‍??
ഹരീഷേ ,
സത്യത്തില്‍ മാക്രോയുടെ ലെന്‍സ് വാങ്ങാന്‍ ചെന്നപ്പോള്‍ കൈപൊള്ളും എന്ന് മനസ്സിലായി. അതുകൊണ്ട് രേയ്നോക്സ് ഡി.സി.ആര്‍ 250 macro conversion ലെന്‍സ് ആണ് വാങ്ങിയത്. ഇത് എന്റെ എസ്.എല്‍.ആര്‍. ക്യാമറയില്‍ അല്ല എടുത്തത്. പാനസോണിക് FZ18x കാമറയില്‍ ആണ് എടുത്തത്. അതില്‍ ഒരു അഡാപ്ട്ടര്‍ ഫിറ്റ് ചെയ്തു അതില്‍ ഈ ലെന്‍സ് പിടിപ്പിക്കുക ആണ് ചെയ്യുന്നത്.
ലെന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://www.amazon.com/Raynox-Macro-Scan-Conversion-Universal-Diameters/dp/B0002YBXBY
പ്രിയ ഇന്ത്യാ ഹെരിറ്റേജ്
സംഭവം മണിയന്‍ ഈച്ച തന്നെ. നമ്മുടെ ഈച്ചയെക്കാള്‍ ചെറുതാ.
പ്രിയ അരുണ്‍ കായംകുളം
നാട്ടില്‍ വന്നിട്ട് ഒരാനയുടെ ഫോട്ടോ എടുക്കാന്‍ നോക്കണം
എന്റമ്മോ ആളെ പേടിപ്പിക്കുന്നോ?...ഇനി ഞാന്‍ ഈ വഴി വരില്ല:):)
ദീപക്കെ...ഹരീഷിനു വട്ടായി....മാക്രോ...മാക്രോ...മാക്രോ..ഊണിലും ഉറക്കത്തിലും...:):):):):)
മനോഹര ചിത്രം
നല്ല ചിത്രങ്ങൾ ദീപക്. ജീവനുള്ള ഈച്ചയോ ചത്തതോ !!
ഹരീഷേ, എസ്.എൽ.ആർ മാക്രോ ലെൻസ് ആണെങ്കിലും DOF മില്ലിമീറ്റർ കണക്കിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഈച്ചയാണെന്ന് എഴുതി വച്ചത് നന്നായി.
:)
ശ്രമം കൊള്ളാം.
കൊള്ളാം.
ഈച്ച..... മാക്രോ......
എണ്റ്റ്മ്മോ...
ആ പീക്കിരി ഈച്ച ആളെ പേടിപ്പിക്കുന്നോ?
കൊള്ളാം,മണിയന്‍ ഈച്ച :)
ഇത് ഈച്ച തന്നെയോ. പേടിച്ചു പോയി.
ഈച്ചമാക്രോ പരീക്ഷണം കൊള്ളാം.
(ഫോട്ടോബ്ലോഗിനും കമന്റ് മോഡറേഷനോ???)
നല്ല മാക്രോ ഷോട്ടുകള്‍. ജീവികളെ മാത്രമാക്കണ്ട,മോതിരങ്ങള്‍,വളകള്‍,വാച്ചുകള്‍ എല്ലാം മാക്രോയില്‍ പരീക്ഷിക്കാവുന്നതാണ്
ഹഹഹ അനിൽ ഗൊളടിച്ചല്ലോ .ദീപക്ക് ആശംസകൾ സ്നെഹത്തൊടെ സജി
പ്രിയ ചാണക്യന്‍
ഹരീഷ് അടുത്ത ലെന്‍സ് വാങ്ങാനുള്ള പദ്ധതി ആണെന്ന് തോന്നുന്നു.
പ്രിയ അപ്പു ചേട്ടാ
ഈച്ചയെ അടിച്ചു മയക്കി എടുത്തതാ. ഈച്ചയും അതുപോലെ ചെറിയ ജീവികളും അപൂര്‍വമായേ കിട്ടുകയുള്ളൂ. ഈച്ചയുടെ തലയില്‍ ഒരു ക്യാരം ബോഡില്‍ അടിക്കുന്നത് പോലെ ഒരു ഞോട്ട് കൊടുത്ത് പാതി മയക്കത്തില്‍ എടുത്തതാണ്. അവസാനം ആയപ്പോള്‍ ബോധം വന്നു ഓടിപ്പോയി.
പ്രിയ അനില്‍ @ബ്ലോഗ്
മാക്രോ കാണുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാകില്ല. ഈ ഫോട്ടോ കണ്ടപ്പോള്‍ ഞാനും ഞെട്ടി. അതിന്റെ കണ്ണിലെ നേര്‍ത്ത ലൈന്‍ കണ്ടില്ലേ. അതുകൊണ്ട് ചിലപ്പോള്‍ കണ്ണ് മാത്രം കാണുമ്പോള്‍ അറിയില്ല. ഇനി നാട്ടില്‍ വന്നിട്ട് വേണം ശരിക്കും ശ്രമിക്കാന്‍..
പ്രിയ കൃഷ്
ചില മോശ അനുഭവങ്ങള്‍ കാരണം ആണ്. അതില്‍ ക്ഷമിക്കുമല്ലോ..
പ്രിയ പൈങ്ങോടന്‍
നാണയത്തില്‍ ശ്രമിച്ചിരുന്നു. ഇനി മോതിരം പോലുള്ളവയില്‍ ശ്രമിക്കണം. ആകെയുള്ള പ്രോബ്ലം ഒരു ട്രൈപ്പോഡ് വാങ്ങിയത് ഇന്ത്യയില്‍ ഇരിക്കുന്നു. എല്ലാം ഹാന്‍ഡ്‌ഹെല്‍ഡ് ഷോട്ട് ആണ് ഇപ്പോള്‍. ട്രൈപ്പോഡ് ഇല്ലാതെ വലിയ പ്രോബ്ലം ആണ്.
പ്രിയ സജി , മണികണ്ടന്‍, വാഴക്കോടന്‍
നന്ദി.. ഒരു ശ്രമം ആയിരുന്നു. ട്രൈപ്പോഡ് ഇല്ലാത്തതാണ് പ്രശ്നം. ചെറിയ ഷേക്ക് പോലും പ്രശ്നം ആവും..
കൊള്ളാം, ഈച്ച പരീക്ഷണം
athinte thalayil kannunnathu Deepak nte viral adayallamanoo ???
ഈച്ച പീഡനം !!!!!! പാവം ഈച്ച ചേട്ടനെ "ഇരയായതിനാല്‍ അടിച്ചു മയക്കി ഫോട്ടോ എടുത്തു" !!!! പാവം ഈച്ചയെ ഇരയായി കണ്ണാന്‍ എങ്ങനെ സാദിക്കും ?ഈ ക്രുരകൃത്യം നടത്തിയ ദീപകിനെ ഇത്രയം വേഗം തല്ലി മയകി വേറെ ഫോടോ പിടിക്കാന്‍ മേനക ഗാന്ധിയും ഞാനും അങ്ങോട്ട് വരുന്നുട് !!
മനുഷനെ അസൂയ പെടുത്താന്‍ ലെന്‍സും കൊണ്ട് ഇറങ്ങികൊള്ളും !!!!ഹും..
പ്രിയ ആഷ്ലി
നന്ദി.
പ്രിയ കണ്ണാപ്പി
എന്റെ വിരലടയാളം അല്ല. അതിന്റെ കണ്ണിലെ രേഖകള്‍ തന്നെ. കൂടുതല്‍ സൂം ആയപ്പോള്‍ ഇങ്ങനെ കാണാം..
ഇമേജ് മാത്രം കണ്ടാൽ എതോ അന്യഗ്രഹ ജീവിയാണൊന്ന് തോന്നും
nice try
ഏതായാലും മാക്രോ ഈച്ച കലക്കി. അതൊന്ന് വാങ്ങിയാലോ എന്ന ചിന്ത തലയില്‍ പുകയുന്നുണ്ട്. എന്തു ചെയ്യാം; വെറും ഡിജിറ്റല്‍ എടുത്തു നാട്ടില്‍ നടക്കുമ്പോള്‍ തന്നെ എല്ലാവരും എന്നെ സംശയിക്കുന്നു. ഇതു ആണുങ്ങളുടെ മാത്രം പണിയാണെന്നാ പെണ്ണുങ്ങള്‍ പറയുന്നത്.
പ്രിയ മിനി
ധൈര്യമായി പരീക്ഷിച്ചു നോക്കിക്കോ. ഫോട്ടോ എടുക്കുന്നത് ആണുങ്ങളുടെ മാത്രം പണിയല്ല. മാക്രോയില്‍ ക്ഷമ കുറെ വേണം (എനിക്കില്ലാത്തതും അത് തന്നെ.)
നല്ല കിടിലന്‍
ഈച്ചപ്പടം...!!!
തകര്‍ത്തു മാഷേ...*
:)
പ്രിയ ശ്രീ ഇടമണ്‍
നന്ദി.
Good shots
Post a Comment